---
title: "സിപിഎം നേതാവ് ബി.കെ. കാദർ  അന്തരിച്ചു"
english_title: "CPI(M) Leader BK Kader Passes Away at 77 in Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374701/bk-kader-cpm-leader-iritti-dies-obituary-2026`"
published_at: "2026-07-26T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65aabd826ef_1000194712.jpg"
keywords: ["BK Kader", "CPI(M)", "Iritty", "Obituary", "Kerala"]
---

# സിപിഎം നേതാവ് ബി.കെ. കാദർ  അന്തരിച്ചു

> **Lead Summary:** **ഇരിട്ടി**: സിപിഎം മുൻ ഇരിട്ടി ഏരിയാ കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ ബി.കെ. കാദർ അന്തരിച്ചു. പയഞ്ചേരി വികാസ് നഗറിലെ വീട്ടിലായിരുന്നു അന്ത്യം.

## Article Content

**ഇരിട്ടി**: സിപിഎം മുൻ ഇരിട്ടി ഏരിയാ കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ ബി.കെ. കാദർ അന്തരിച്ചു. പയഞ്ചേരി വികാസ് നഗറിലെ വീട്ടിലായിരുന്നു അന്ത്യം.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കർഷക തൊഴിലാളി യൂണിയൻ നേതാവ് എന്നീ നിലകളിൽ ദീർഘകാലം ഇരിട്ടി മേഖലയിൽ പ്രവർത്തിച്ചു. മലയോര മേഖലയിൽ സിപിഎമ്മിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം.

സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റി രൂപീകരണ ഘട്ടം മുതൽ ഏരിയാ കമ്മിറ്റിയംഗമായി നേതൃനിരയിൽ പ്രവർത്തിച്ചു. പ്രായാധിക്യത്തെ തുടർന്ന് 5 വർഷം മുമ്പാണ് ഏരിയാ കമ്മിറ്റിയിൽ നിന്ന് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374701/bk-kader-cpm-leader-iritti-dies-obituary-2026`)